Join MultiplyOpen a Free ShopSign InHelp
MultiplyLogo
SEARCH

Stretch Beyond Boundaries

ഒരു ഇല കൊഴിയുന്നു....പോയ വര്‍ഷം....അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയവരുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ഒരുതുള്ളി കണ്ണുനീര്‍ ഇറ്റിക്കാം.....സ്‌നേഹിച്ചവര്‍ക്കും, സ്‌നേഹിച്ച് വഞ്ചിച്ചവര്‍ക്കും സ്‌നേഹം നടിക്കുന്നവര്‍ക്കും ഹ്യദയത്തിന്റെ സത്യം കൊണ്ട് നന്ദി....പുതിയ ഒരില തളിരിടുന്നു....പുതിയവര്‍ഷം....ചന്ദനം തൊട്ട സായന്തനങ്ങളുടെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷിയെഴുതുന്ന സത്യങ്ങള്‍ക്കായ് കാത്തിരിക്കാം.....ഇന്നലയുടെ മധുരിമയെ നെഞ്ചിലേറ്റി താലോലിക്കാം...മാനംകാണാതെ പുസ്തകതാളിനുള്ളില്‍ ഒരു മയില്‍‌പീലി കൂടി ഒളിപ്പിച്ചു വയക്കാം...ഓര്‍മ്മയുടെ മഞ്ചാടികുരുക്കളും വളപൊട്ടുകളും സ്വരുകൂട്ടി വയ്ക്കാം...ഒരു നല്ല നാളക്കുവേണ്ടി സ്വപ്‌നം കാണാം....കണ്ടതും കാണുന്നതുമായ സത്യങ്ങള്‍ വിളിച്ചുപയാന്‍ നമുക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കാം....

എല്ലാ സ്വപ്‌നങ്ങളും, പ്രതീക്ഷകളും പൂവണിയട്ടെ എന്ന പ്രതീക്ഷയില്‍‍ ചന്ദനമരങ്ങള്‍ പൂക്കുന്ന താഷ്‌വാരത്തില്‍ വീണ്ടും ഒരു ശിശിരത്തിനായ് കാത്തിരിക്കാം...സപ്‌താശ്വങ്ങളെ പൂട്ടിയ സ്വര്‍ണ്ണതേരില്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന പ്രതീക്ഷകളുടെ, സ്വപനങ്ങളുടെ നല്ലനാളകളെ നമുക്കൊരുമിച്ച് വരവേല്‍ക്കാം....

....എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ സന്തോഷത്തിന്റെ പുതുവത്സരാശംസകള്‍.....

“കാലമിനിയുമുരുളും, വിഷു വരും
വര്‍ഷം വരും, തിരുവോണം വരും,
പിന്നെ ഓരോ തളിരിലും, പൂ വരും കായ്‌ വരും,
അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം
ഞാനീ ജനലഴികളില്‍ പിടിച്ചൊട്ടു നില്‍ക്കട്ടെ
സഖീ നീ എന്നരികത്തുതന്ന വേണം..."

സസ്‌നേഹം നിങ്ങളുടെ സ്വന്തം
പ്രശാന്ത് ആര്‍ ക്യഷ്‌ണ

0 Comments
Add a Comment